വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ വന്‍ ഭക്തജന തിരക്ക് ; പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചു

പത്തനംതിട്ട: ഇന്ന് വൃശ്ചികം ഒന്ന്. വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി പുലര്‍ച്ചെ മൂന്നുമണിക്ക് നട തുറന്നു. ഇന്ന് 70,000 പേരാണ് അയ്യനെ കാണാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിത്ത് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നു മണിക്ക് വീണ്ടും തുറക്കും. ശേഷം ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. […]

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; പോലീസുകാര്‍ കുറവ്

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിയാല്‍ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു. 6 മണിക്കൂര്‍ വരെ കാത്തുനിന്നാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത്. മാസപൂജാ സമയത്ത് ഇത്രയും തിരക്കു വരുന്നത് ഇതാദ്യമായാണ്. അതേസമയം തിരക്കു നിയന്ത്രിക്കാന്‍ മതിയായ പോലീസ് സംവിധാനം സന്നിധാത്ത ഉണ്ടായിരുന്നില്ല. ആകെ 170 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചത്്. മൂന്ന് ഷിഫ്റ്റായിട്ടാണ് ഇവര്‍ക്ക് ഡ്യൂട്ടി. മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ. പോലീസിന് അതിനു […]