February 13, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയറാമിനെ ചോദ്യം ചെയ്യാന്‍ ഇ ഡി, പോറ്റിയുമായുള്ള ബന്ധം പരിശോധിക്കും 

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്യും. ഇഡി ജയറാമിന് നോട്ടീസ് നല്‍കി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുംകളും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളുമടക്കം ഇ.ഡി പരിശോധിക്കും. നേരത്തെ ജയറാമിനെ സാക്ഷിയെന്ന നിലയില്‍ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ.ഡിയും ചോദ്യംചെയ്യലിനായി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ചോദ്യംചെയ്യലിനായി ഇ.ഡി. വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ശബരിമലയിലെ […]

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി ബന്ധം ? ചിത്രങ്ങള്‍ പുറത്ത്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണണ്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കം: വി ഡി സതീശന്‍ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണവാതിലുകളുടെ സമര്‍പ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് പരിപാടിക്കെത്തിയത്. മണിക്കൂറുകളോളം ഇരു നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. പോറ്റിയും ബിജെപി നേതാക്കളും […]

പോറ്റിയില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് മുരാരി ബാബു; മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബു ഇഡിക്ക് മൊഴി നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും ഒരു രൂപയുടെ പോലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു.മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് മുരാരി ബാബു പറഞ്ഞത്. അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നല്‍കിയത്. Join with […]

ശബരിമല സ്വര്‍ണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നിരവധി തവണ പൂജകള്‍ക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. കടുത്ത അയ്യപ്പ ഭക്തനായത് കൊണ്ട് ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം മൊഴി നല്‍കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പരിചയമുണ്ടെങ്കിലും പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ലെന്ന് ജയറാം പറഞ്ഞു. […]

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇ ഡി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി ഇഡി. പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലായാണ് ഇഡി പരിശോധന നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ പരിശോധന നടത്താനായില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വീട്ടിലുള്ളവര്‍ ബന്ധുവീട്ടിലാണ് എന്നാണ് അയല്‍ക്കാര്‍ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ […]

സ്വര്‍ണ്ണക്കൊള്ള; കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ 2017ല്‍ മാറ്റിസ്ഥാപിച്ച കൊടിരവും എസ് ഐ ടിയുടെ അന്വേഷണ പരിധിയില്‍. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിര്‍ദേശപ്രകാശം എസ്‌ഐടിയും ദേവസ്വം വിജിലന്‍സും അന്വേഷണം തുടങ്ങി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്‌ഐടി സംഘം മൊഴിയെടുത്തപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ […]

സ്വര്‍ണപാളികള്‍ കൊണ്ടുപോയത് തന്ത്രിയുടെ അനുമതിയോടെ; ദ്വാരപാലക കേസിലും കണ്ഠരര് രാജീവരെ പ്രതിചേര്‍ക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക കേസിലും പ്രതിചേര്‍ക്കും. ദ്വാരപാലക ശില്‍പപാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി. ഇതാണ് തന്ത്രിയെ കുരുക്കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി 20വര്‍ശഷത്തെ ബന്ധമുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. 2007 ലാണ് […]

സ്വര്‍ണ്ണക്കൊള്ള; ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശം ഉണ്ട്: പ്രവാസി വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ വ്യക്തതയുമായി പ്രവാസി വ്യവസായി. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് പ്രവാസി വ്യവസായി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒരു പോറ്റി കൈമാറിയതെന്നാണ് മണി പറഞ്ഞത്.എന്നാല്‍, ഈ വസ്തുക്കള്‍ തുറന്ന് കാണാന്‍ കഴിഞ്ഞില്ലെന്നും പ്രവാസി വ്യവസായി പറയുന്നുണ്ട്. വിലപേശലിലുള്ള തര്‍ക്കം മൂലം പിന്നീട് ആ ബിസിനസ് നടക്കാതെ […]

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു ഡി മണി ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്‍ എന്നയാളാണെന്ന് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി..

സ്വര്‍ണക്കടത്ത്; ഡി മണിയെ കണ്ടെത്തി അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ‘ഡി മണി’യെ അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും എസ്‌ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് പുറപ്പെടുകയും ചെയ്തു. മൊഴി നല്‍കാമെന്ന് ഡി മണി സമ്മതിച്ചിട്ടുണ്ട്. ഇന്ത്യക്ക് അഭിമാനനേട്ടം, ബാഹുബലി വിക്ഷേപണം വിജയകരം ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. […]

  • 1
  • 2