ശബരിമല നട നാളെ തുറക്കും, ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി, തിരക്കേറിയാല്‍ ദര്‍ശന സമയം വര്‍ധിപ്പിക്കും
പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. 15 മുതല്‍ 29 വരെയുള്ള തീയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിങ് കഴിഞ്ഞു. 30ന് ഉച്ചയ്ക്ക് ശേഷമുള്ള ഏതാനും സ്ലോട്ടുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. എഴുപതിനായിരം പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി സമയക്രമം ലഭിക്കുന്നത്. അതേസമയം, പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട് ബുക്കിങ്ങിനുള്ള അവസരമുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ ഏതെങ്കിലും കാരണവശാല്‍ […]