സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇ പി ജയരാജന് ; വിമര്‍ശനം രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന നിലയില്‍
കാസര്‍ഗോഡ് : സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന് രംഗത്ത്. മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമര്‍ശിച്ചത് രാഷ്ട്രീയ പാര്‍ട്ടി നേതാവ് എന്ന നിലയിലാണെന്നാണ് ഇ പിയുടെ വിശദീകരണം. എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സംഖ്യമുണ്ടാക്കുന്നത് അവരെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും ഇപി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡന്റുമാര്‍ മുന്‍കാലത്ത് എതിര്‍ത്തിട്ടുണ്ട്.ആ നിലപാടില്‍ നിന്ന് എന്താണ് ഇപ്പോള്‍ മുസ്ലീംലീഗിന് സംഭവിച്ചത്.ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നത് ആര്‍എസ്എസിന് കരുത്തേകും പോലെയാണെന്നും ഇപി പറഞ്ഞു. Also […]