സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും
തൃശൂരിലെ 200 കോടി രൂപയുടെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും. ഇതിന് പുറമെ ബഡ്‌സ് നിയമപ്രകാരം മറ്റ് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസില്‍ ഇയാള്‍ക്കെതിരെ 12 ജില്ലകളിലായി 260 കേസുകളാണ് നിലവിലുള്ളത്. ഒന്‍പതുമാസത്തെ ജയില്‍വാസത്തിന് ശേഷം പ്രതിയായ പ്രവീണ്‍ റാണ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. നിക്ഷേപകര്‍ക്ക് തുക തിരികെ ലഭിക്കുന്നതിനായി നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് […]