December 22, 2025

സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്; ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകും

തിരുവനന്തപുരം: സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവികള്‍ നല്‍കി കോണ്‍ഗ്രസ്. സന്ദീപ് വാര്യരെ പാര്‍ട്ടിയുടെ വക്താവായാണ് നിയമിച്ചിരിക്കുന്നത്. അതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇനി മുതല്‍ സന്ദീപ് വാര്യരും പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ലിജു ഇതുസംബന്ധിച്ചുള്ള കത്ത് നേതാക്കള്‍ക്ക് അയച്ചിട്ടുണ്ട്. Also Read; വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക് കെ.പി.സി.സി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ് അഡ്വ ദീപ്തി മേരി വര്‍ഗീസാണുള്ളത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാര്‍ട്ടിയുടെ […]

സിങ് ഈസ് കിങ്, ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍

കോഴിക്കോട്: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മന്‍മോഹന്‍ സിങ് എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. മന്‍മോഹന്‍ സിങിന്റെ ഉദാരവത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാര്‍ട്ടികള്‍ക്ക് പിന്നീട് തിരുത്തേണ്ടി വന്നുവെന്നും വാര്യര്‍ ചൂണ്ടിക്കാട്ടി. Also Read; മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഫേസ്ബുക്ക് […]

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ തടസപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ യുവമോര്‍ച്ച ശ്രമിച്ചുവെന്നും അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഉള്ളവര്‍ ആയിരുന്നു ഇവരെന്നും സന്ദീപ് പറഞ്ഞു. Also Read; പൂരം കലക്കല്‍ വിവാദം ; […]

സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച; പ്രതികരിച്ച് സന്ദീപ് വാര്യര്‍

കണ്ണൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണ മുദ്രാവാക്യം മുഴക്കി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോട് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോര്‍ച്ചയുടെ പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും, ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്നും പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രകടനം നടത്തിയത്. […]