കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലേ? സന്ദീപുമായുള്ള പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ : സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട്ടെ ബിജെപിയില്‍ വിഭാഗീയത ശക്തമായിരിക്കെ പാര്‍ട്ടിക്കെതിരെ കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തങ്ങള്‍ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. Also Read; പ്രതിയെ പിടിക്കാന്‍ ബൈക്കില്‍ സിനിമാ സ്‌റ്റൈല്‍ ചേസിങ്; റീല്‍സിലൂടെ പ്രശസ്തയായ വനിതാ എസ് ഐക്കും കോണ്‍സ്റ്റബിളിനും ദാരുണാന്ത്യം കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്നങ്ങളില്ലേ? സന്ദീപ് എനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന ആളാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് […]

സന്ദീപ് വാര്യര്‍ ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍, സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍എഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും. സന്ദീപ് ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കാമെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും സരിനെപോലെയല്ല സന്ദീപെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ ഇടത് നയം സ്വീകരിച്ച് വന്നയാളാണ്. ഇടത് നയം സ്വീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തില്‍ നയം മാറ്റി […]

‘എന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ല’, പാലക്കാട് സ്ഥാനാര്‍ത്ഥിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് ബിജെപിയില്‍ വിഭാഗീയതയ്‌ക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്നും അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. മനുഷ്യന്റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയില്‍ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങള്‍ തുടര്‍ച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും സന്ദീപ് കുറിച്ചു. Also Read; പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ചു ; […]

സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ല, പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും : സി കൃഷ്ണകുമാര്‍

പാലക്കാട്: സന്ദീപ് വാര്യര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അതിനെ നിഷേധിച്ച് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ലെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്നത് തെറ്റായ വാര്‍ത്തയാണെന്നും എ കെ ബാലനെ പോലെയുള്ളവര്‍ക്ക് അത് ആഗ്രഹിക്കാമെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. പാലക്കാട്ട് കണ്‍വെന്‍ഷന്‍ നടന്ന ദിവസം താന്‍ തന്നെയാണ് സന്ദീപിനെ ക്ഷണിച്ചത്. കൊട്ടാരക്കര പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദീപ് പോയത്. വരും ദിവസം സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് വാര്യര്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ […]