നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ്

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പിലൂടെ സാന്ദ്ര തോമസ് പ്രതികരിച്ചു. Also Read;  പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

കൊച്ചി : പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുത്തു. നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. Also Read ; മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി […]

ആന്റോ ജോസഫ് മാനസികമായി ബുദ്ധിമുട്ടിപ്പിച്ചു, അസോസിയേഷന്‍ ഭാരവാഹികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണം : സാന്ദ്രാ തോമസ്

കൊച്ചി: നിര്‍മ്മാതാവും സാംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായി ആന്റോ ജോസഫിനെതിരെ തുറന്നടിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ആന്റോ ജോസഫ് തന്നെ മാനസികമായി വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട്. എന്നിട്ട് ഇവരെ രാജാക്കന്‍മാരെ പോലെ വാഴിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. Also Read; മഞ്ജു വാര്യര്‍ നാല് വര്‍ഷമായി നിലപാടറിയിച്ചില്ല; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണമെന്നും എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ടെന്നും താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും […]

സാന്ദ്ര തോമസിനെ പുറത്താക്കി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി. ഒരാഴ്ച മുന്‍പായിരുന്നു അച്ചടക്ക ലംഘനം നടത്തിയതിന് നടപടി സ്വീകരിച്ചത്. സംഘടനാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചു നാളുകളായി അത്ര സൗഹൃദപരമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെതിരെ സാന്ദ്ര നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളില്‍ നേരിട്ട് […]

സിനിമ സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി, പവര്‍ഗ്രൂപ്പ് പിടി മുറുക്കിയോ?: സാന്ദ്ര തോമസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയെന്നും സാന്ദ്ര ചോദിച്ചു. ഇതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണെന്നും സാന്ദ്ര പറഞ്ഞു. ഒരു റിപ്പോര്‍ട്ട് […]