മാലിന്യം കത്തിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പയ്യോളി ഐപിസി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ (48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. Also Read ; പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: കുഞ്ഞമ്മദ്, മക്കള്‍: മുഹമ്മദ് ഷഹാന്‍, […]