September 8, 2024

റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്നത്, സിനിമാ മേഖല സ്വയം നവീകരണത്തിന് തയ്യാറാകണം – ശശി തരൂര്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശിതരൂര്‍. ക്ലാസിക് സിനിമകളൊരുക്കിയ മലയാള സിനിമയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെന്നും സിനിമാ മേഖല സ്വയം നവീകരണത്തിന് തയ്യാറാകണമെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം ഈ റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാടെടുക്കാന്‍ വൈകിയത് ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല, റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല, സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും […]

400 കിട്ടി പക്ഷേ സ്ഥലംമാറിപ്പോയി, ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് വിജയത്തെ കൂട്ടുപിടിച്ച് ബിജെപിയെ ട്രോളി ശശിതരൂര്‍

ഡല്‍ഹി: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് തിരുവനന്തപുരം എം പി ശശിതരൂര്‍. ‘ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം’ എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പൊതുതെരഞ്ഞെടുപ്പിലെ 412 സീറ്റിലെ വിജയത്തെയാണ് ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. Also Read ; ശ്വാസകോശ അറയില്‍ കുടുങ്ങിയ എല്ലിന്‍കഷ്ണം പുറത്തെടുത്തത് ഒന്നര വര്‍ഷത്തിനുശേഷം […]

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 11 മണിക്ക് ; ശശിതരൂര്‍ അടക്കം 7 എംപിമാര്‍ക്ക് പങ്കെടുക്കാനാകില്ല , ഭൂരിപക്ഷം ഇല്ലാതെ പ്രതിപക്ഷം

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടക്കാനിരിക്കെ നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ ശക്തമാകും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹതര്യത്തില്‍ ഇവര്‍ക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിവരം. Also Read ; സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍; ജന്മദിനത്തില്‍ തൃശൂര്‍ എം പി പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരും രണ്ട് സ്വതന്ത്ര എംപിമാരുമടക്കം ആകെ ഏഴുപേര്‍ […]

പണം നല്‍കി വോട്ട് പര്‍ച്ചെയ്‌സ് ചെയ്തു ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഗുരുതര ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നല്ലത് പോലെ പ്രവര്‍ത്തിച്ചു പക്ഷേ ജയിക്കാനായില്ല. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമല്ല ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. Also Read ; ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ‘ഞങ്ങള്‍ പരാതി പറയാന്‍ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും കാര്യമില്ല’- […]