കനത്ത മഴ തുടരുന്നു; സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യവുമായി സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം. പലയിടങ്ങളിലും വിദ്യാലയങ്ങളിലേക്കുള്ള വഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇത് കൂടാതെ മഴ കാരണം പല സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം. […]

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി ; നാല് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സ്‌കൂളിലെ ക്രിസ്മസ് പരിപാടി നടത്തിയതിനാണ് ഇവര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. പാലക്കാട് നല്ലേപ്പുള്ളി ഗവ. യുപി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. Also Read ; അവാര്‍ഡുകള്‍ നേടിയതുകൊണ്ട് കാര്യമില്ല; ജനപിന്തുണയാണ് വേണ്ടത്; തിരുവനന്തപുരം […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട്് പോകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന യൂട്യൂബ് ചാനലിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു. Also Read ; മണിയാര്‍ കരാര്‍ നീട്ടരുതെന്ന് വൈദ്യുതി […]

വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചു കയറി 17 വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കി വിട്ടയച്ച് അജ്ഞാതര്‍

തവനൂര്‍: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചു കയറി 17 വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കി അജ്ഞാതര്‍. മലപ്പുറം തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്.സ്‌കൂള്‍ അധികൃതര്‍ അറിയാതെയാണ് അജ്ഞാതര്‍ ഇത് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം സ്‌കൂളില്‍ പുതിയതായി ചേര്‍ന്ന വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ സ്‌കൂളില്‍നിന്ന് ‘വിടുതല്‍’ ചെയ്തത്. Also Read ; പൂരം കലക്കല്‍ വിവാദം; എഡിജിപിക്ക് തിരിച്ചടി, റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി, അന്വേഷണത്തിന് ശുപാര്‍ശ രേഖകള്‍പ്രകാരം ടി.സി അനുവദിച്ചതോടെ സാങ്കേതികമായി വിദ്യാര്‍ഥികള്‍ […]

ശക്തമായ മഴയില്‍ മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

മലപ്പുറം: ശക്തമായ മഴയില്‍ തിരൂര്‍ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പ്രവര്‍ത്തിക്കുന്നില്ലാത്ത സ്‌കൂളിന്റെ പഴയ ഓടിട്ട കെട്ടിടമാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. Also Read ; എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയില്‍ കുതിര്‍ന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്‌നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്. Join […]

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫണ്ടില്ല; മുട്ട, പാല്‍ വിതരണം നിര്‍ത്താന്‍ ഒരുങ്ങി പ്രഥമാധ്യാപകര്‍

തിരുവനന്തപുരം: അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സ്‌കൂളുകളില്‍ മുട്ട, പാല്‍ വിതരണത്തിനായി ചെലവാക്കിയ തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവയുടെ വിതരണം നിര്‍ത്താനുള്ള നീക്കത്തിലാണ് പ്രഥമാധ്യാപകര്‍. സ്വന്തം പോക്കറ്റില്‍ നിന്നെടുത്തും കടം വാങ്ങിയുമാണ് പ്രഥമാധ്യാപകര്‍ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും മുട്ടക്കും പാലിനും അനുവദിക്കുന്ന തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. Also Read ; ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം പദ്ധതിച്ചുമതലയില്‍ നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കുക, 2016ല്‍ നിശ്ചയിച്ച നിരക്ക് കമ്പോള നിലവാരമനുസരിച്ച് പുതുക്കുക, സംസ്ഥാന […]

സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. Also Read; ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം ”പ്രവൃത്തിസമയങ്ങളില്‍ അവര്‍ സ്‌കൂളില്‍ വരേണ്ടതില്ല. ചില സ്ഥലങ്ങളില്‍ പിടിഎ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് പലരും വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റ്ുമാരായി തുടരുന്ന സ്ഥിതിയാണ്. അവരെയൊക്കെ ഒഴിവാക്കും. ഇത്തരക്കാര്‍ […]

കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; കേസെടുത്ത് പോലീസ്

കോഴിക്കോട്: കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിനെത്തുടര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പതിനേഴ് പേര്‍ക്കെതിരെ കേസെടുത്തു. കൊടുവള്ളി പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്ലസ് വണ്‍ കംപ്യൂട്ടര്‍ കൊമേഴ്‌സ് വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍, സിയാന്‍ ബക്കര്‍, മുഹമ്മദ് ഇലാന്‍, ബിഷിര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. നേരത്തെ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ റാഗിംഗ് പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച മര്‍ദനമേറ്റത്. Join with metro […]

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവം; കര്‍ശന നടപടി കടുക്കുമെന്ന് ഹൈക്കോടതി

കോഴിക്കോട്: ചെറുവണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അശ്രദ്ധവും അപകടകരവുമായ രീതിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മാധ്യമങ്ങള്‍ നല്‍കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. Also Read ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികള്‍; ഏഴ് പേരുടെ നില ഗുരുതരം വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. സഞ്ജു ടെക്കിയുടെ യൂട്യൂബ് വീഡിയോ കേന്ദ്ര […]

വാക്ക് പാലിക്കാതെ വിദ്യാഭ്യാസ മന്ത്രി: സംസ്ഥാനത്ത് സ്‌കൂള്‍ തുറന്നിട്ടും സൗജന്യ യൂണിഫോം എത്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇതുവരെയും യൂണിഫോം വിതരണം ചെയ്യാതെ സര്‍ക്കാര്‍. സ്‌കൂള്‍ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സൗജന്യ യൂണിഫോം എത്തിയില്ല. ഉടന്‍ വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായെന്നാണ് അധ്യാപകര്‍ പറയുന്നത്. സൗജന്യ യൂണിഫോം പദ്ധതി പാളിയ വാര്‍ത്ത റിപ്പോര്‍ട്ടറാണ് പുറത്ത് കൊണ്ട് വന്നത്. വാര്‍ത്തയെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവന്‍സ് നല്‍കുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ […]

  • 1
  • 2