സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക വേതനം: 50.12 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം: സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം അനുവദിച്ചു. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ വേതനം നല്‍കുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതില്‍ പാചകത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രൂപവരെ വേതനം ലഭിക്കുന്നു. 13,611 തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. ഇതില്‍ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂള്‍ പാചക […]