സ്‌കൂള്‍ കലോത്സവം; ജില്ലാതലത്തോടെ മത്സരങ്ങള്‍ അവസാനിപ്പിക്കണം, സംസ്ഥാനത്തതലം സാംസ്‌കാരിക വിനിമയം മാത്രം : ഖാദര്‍ കമ്മിറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്‍ കലോത്സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read ; കൊച്ചുവേളി,നേമം സ്റ്റേഷനുകള്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത്, സൗത്ത് എന്നറിയപ്പെടും ജില്ലാതലത്തോടെ മത്സരങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി […]