October 16, 2025

മന്ത്രി വാക്ക് പാലിച്ചു; പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം വീണ്ടും അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

കുമ്പള: സ്‌കൂള്‍ കലോത്സവത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം നടക്കവേ അധ്യാപകര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മുടങ്ങിയ പരിപാടി അതേവേദിയില്‍ വിദ്യാര്‍ഥികള്‍ വീണ്ടും അവതരിപ്പിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതേ വേദിയില്‍ മുടങ്ങിയപ്പോയ മൂകാഭിനയം അവതരിപ്പി്കകാന്‍ അവസരം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെയും വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയിലാണ് വീണ്ടും പരിപാടി അവതരിപ്പിച്ചത്. കനത്ത പൊലീസ് സുരക്ഷയില്‍ ആണ് പരിപാടി അവതരിപ്പിച്ചത്. മെയിലില്‍ പറഞ്ഞത് ശബരിമലയിലെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ല; മുന്‍ ദേവസ്വം ബോര്‍ഡ് […]

സ്‌കൂള്‍ കലോത്സവ അവതരണഗാനത്തിന്റെ നൃത്താവിഷ്‌കാരം ഏറ്റെടുത്ത് കലാമണ്ഡലം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കും: അന്തസ്സെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്തി കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം. ഈ നൃത്തം കുട്ടികളെ പഠിപ്പിക്കാനായി ഒരു നടി 5 ലക്ഷം രൂപ ചോദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നാലെ ഈ പ്രസ്ഥാവന മന്ത്രി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവതരണഗാനത്തിന്റെ നൃത്തം ആര് പഠിപ്പിക്കുമെന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് പറഞ്ഞ് കലാമണ്ഡലം രംഗത്തെത്തുന്നത്. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് […]