സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിനായി പോരാട്ടം മുറുകുന്നു

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം മുറുകുന്നു. 249 മത്സരങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍ 713 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരാണ് മുന്നിലുള്ളത്. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തും 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കലോത്സവത്തിന്റെ ആവേശം നാലാം നാളിലേക്കെത്തുമ്പോള്‍ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്‌കൂളുകളില്‍ […]

തലസ്ഥാനത്ത് കലോത്സവത്തിന് നാളെ തിരി തെളിയും; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ശനിയാഴ്ച തലസ്ഥാനത്ത് തുടങ്ങും. കലാ പൂരത്തിനായി തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ കപ്പിന് സ്വീകരണം നല്‍കും. കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. ഈ കപ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ […]

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടി ആശാ ശരത്തിന്റെ സംഗീത നൃത്തശില്പത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. Also Read; തൃശൂരിനെ കീഴടക്കി മോദി നടി നിഖില വിമല്‍ മുഖ്യാതിഥിയായി എത്തും. […]