വയനാട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: വയനാട് മൂലങ്കാവ് ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കള്‍ ആരോപിച്ചു. Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് […]

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കാന്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍

മലപ്പുറം; കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിര്‍മ്മിച്ചതായി കണ്ടെത്തല്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. വ്യാജരേഖ ഉണ്ടാക്കി അധ്യാപകര്‍ കൈപറ്റിയ ഒരുകോടി രൂപ സര്‍ക്കാറിലേക്ക് തിരിച്ചടക്കാനും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. Also Read ;അവയവക്കടത്ത് കേസ്: പത്തംഗമുളള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു വണ്ടൂര്‍ എഇഒയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഏരിയ ഇന്റന്‍സീവ് […]

താമരശേരി രൂപത ഇന്ന് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്ലാസുകളിലാണ് പ്രദര്‍ശനം

കോഴിക്കോട്: വിവാദ ചിത്രം ‘കേരള സ്റ്റോറി’ ഇന്ന് താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ് യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. Also Read ; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം നേരത്തെ ആരോപിച്ചിരുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി ‘സുവിശേഷോത്സവം’ എന്ന് പേരിട്ടിരിക്കുന്ന അവധിക്കാല ക്ലാസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. നേരത്തെ ഇടുക്കി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ ‘കേരള […]

സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശിയുമായ ഏ കെ ഹാരിസ് (49) ആണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Also Read ; ഡ്രൈവിങ് ലൈസന്‍സിന് ഒരു കടമ്പ കൂടി, വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധം കോഴിക്കോട് ഇര്‍ഷാദിയ കോളേജ് പ്രിന്‍സിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, […]

‘ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂളില്‍ എത്തുന്നു’;മന്ത്രി വി ശിവന്‍ കുട്ടി

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ആണോയെന്ന് കരുതി ആളുകള്‍ സ്‌കൂളുകളിലേക്ക് കയറിച്ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. തൃശൂര്‍ ചേലക്കരയില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളം അയ്യായിരം കോടി രൂപയാണ് വിദ്യാലയങ്ങള്‍ക്കുവേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവര്‍ക്കു തോന്നുന്നുണ്ട് ഒന്ന് കൂടി സ്‌കൂളില്‍ പോയി പഠിച്ചാലോ എന്ന്. പലരും കുടുംബശ്രീയുടെ ആള്‍ക്കാര്‍ പോലും സ്‌കൂളില്‍ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണന്‍ പറയുന്നത്. Also Read; മിഷോങ് […]

മലമ്പുഴയിലേക്ക് വിനോദയാത്രപോയ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: വാട്ടര്‍ തീ പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമല്ല. മലമ്പുഴ ഫാന്റസി പാര്‍ക്കിലേയ്ക്കാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിനോദയാത്ര പോയത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. Also Read; യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ധനവില കുറഞ്ഞു ഇവരില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കും മറ്റൊരാളെ സ്വകാര്യ […]

സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക വേതനം: 50.12 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം: സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം അനുവദിച്ചു. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ വേതനം നല്‍കുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതില്‍ പാചകത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രൂപവരെ വേതനം ലഭിക്കുന്നു. 13,611 തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. ഇതില്‍ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂള്‍ പാചക […]

ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി: ആധാറിന് സമാനമായി സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ

ദില്ലി: ആധാർ പോലെ തന്നെ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി എന്ന പേരിൽ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. സർക്കാർ, സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേകം തിരിച്ചറിയൽ നമ്പർ നൽകാനാണ് പദ്ധതി. പ്രീ പ്രൈമറി മുതൽ ഹയർ എഡ്യൂക്കേഷൻ വരെയുള്ള വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ നൽകും. കുട്ടികളുടെ അക്കാദമിക […]

  • 1
  • 2