October 16, 2025

ഈ വിജയം ഒരു തുടക്കം മാത്രം; ജര്‍മ്മന്‍ വിജയത്തില്‍ ജൂലിയന്‍ നാഗല്‍സ്മാന്‍

മ്യൂണിക്: യൂറോ കപ്പില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തതിന് പിന്നാലെ പ്രതികരണവുമായി ജര്‍മ്മന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍. ഈ വിജയം ഒരു തുടക്കം മാത്രമെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ വാക്കുകള്‍. ടൂര്‍ണമെന്റില്‍ മികച്ച മുന്നേറ്റത്തിന് ഒരു വിജയത്തുടക്കം ആവശ്യമായിരുന്നു. എതിരാളികള്‍ക്ക് ഒരു അവസരം പോലും നല്‍കാതെ കളിക്കാനാണ് ശ്രമിച്ചത്. ഇത് വിജയത്തിനായുള്ള ജര്‍മ്മന്‍ ടീമിന്റെ ആഗ്രഹത്തെ കാണിക്കുന്നുവെന്നും നാഗല്‍സ്മാന്‍ പ്രതികരിച്ചു. Also Read ;പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നു; മന്ത്രി വി ശിവന്‍ കുട്ടി […]

യൂറോ കപ്പില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ജര്‍മനി തുടങ്ങി

മ്യൂണിച്ച്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ജര്‍മ്മനി വിജയം സ്വന്തമാക്കിയത്. ഫ്ളോറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാല (19), കൈ ഹാവെര്‍ട്സ് (45+1), നിക്ലാസ് ഫുള്‍ക്രുഗ് (68), എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മ്മനിയ്ക്ക് വേണ്ടി വലകുലുക്കിയത്. അതേസമയം ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് ആശ്വാസമായത്. Also Read ; സുരേഷ്‌ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു ടൂര്‍ണമെന്റില്‍ […]