’62 പേര്‍ക്കെതിരെ മൊഴി നല്‍കി, 40 പേരുടെ വിവരങ്ങള്‍ ലഭിച്ചു’; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. 60 ലധികം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. ഇതില്‍ 62 പേര്‍ക്കെതിരെ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ തന്നെ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജീവന്‍ പറഞ്ഞു.മൊഴിയിലെ വിവരങ്ങളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Also Read ; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോചെയുടെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ […]

മകള്‍ക്ക് ലൈംഗിക പീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി തിരിച്ചുപോയി പിതാവ്

ഹൈദരാബാദ്: 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബന്ധുവിനെ വകവരുത്താന്‍ ഗള്‍ഫില്‍ നിന്നും പറന്നെത്തി പിതാവ്. അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കൊലപാതകക്കേസ് അന്വേഷിച്ച പോലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ കൊലപാതകം നടത്തിയയാള്‍ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്. Also Read; 18-ാമത്തെ ലോക ചെസ് […]

‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: മുകേഷ് ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി. കഴിഞ്ഞ ദിവസം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഈ തീരുമാനം മാറ്റികൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ […]

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് : അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 12ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്ന വഴി സ്‌കൂട്ടറില്‍ എത്തിയ പ്രതി കുട്ടിയെ കടന്നു പിടിക്കുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നത് പ്രതിയിലേക്ക് പോലീസ് എത്തുന്നത് വൈകിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് പ്രതിയായ മാങ്കാവ് സ്വദേശി ഫാസിലിനെ പന്നിയങ്കര പോലീസ് […]

വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം ; ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ പരാതി

ന്യൂഡല്‍ഹി: ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. ബോസ്റ്റണ്‍ യാത്രയ്ക്കിടെ കൊല്‍ക്കത്ത – അബുദാബി ഇത്തിഹാദ് കണക്ഷന്‍ വിമാനത്തിലാണ് സംഭവമുണ്ടായത്.യുവതി എക്‌സിലൂടെയാണ് പരാതി ഉന്നയിച്ചത്. Also Read ; പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പിഴ 10000 രൂപ വരെ ‘ഒരു വ്യവസായിയുടെ അടുത്താണ് ഞാന്‍ ഇരുന്നത്. അയാള്‍ക്ക് ഏകദേശം 65 വയസ്സ് ഉണ്ടായിരിക്കണം, അയാള്‍ ഇപ്പോള്‍ ഒമാനിലാണ് താമസിക്കുന്നത്, പതിവായി […]

കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : കോഴിക്കോട്  ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണ വിധേയനെതിരെ നടപടിയുണ്ടായിരിക്കുന്നത്.   Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആശുപത്രിയിലെ ഫിസിയോതെറാപിസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡനപരാതി ; കെസിഎയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.ക്രിക്കറ്റ് പരിശീലനത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് അസോസിയേഷന് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Also Read ; വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കും ; ചെയര്‍മാന് നിര്‍ദേശം നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെസിഎയില്‍ കോച്ചാണ്. തെങ്കാശിയില്‍ […]

പതിനാലുകാരിയെ പീഡിപ്പിച്ച കേസ് ; പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിന തടവും

മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം. കാളികാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 42 കാരന് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വര്‍ഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും ഒന്‍പത് മാസവും അധിക തടവും അനുഭവിക്കണം. Also Read ; കൊച്ചിയില്‍ വീണ്ടും […]