December 1, 2025

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു: ഫാം ഹൗസില്‍ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രജ്വല്‍ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രജ്വലിനെതിരെ നാല് പീഡനക്കേസുകളാണ് ഉള്ളത്. നാല് കേസുകളില്‍ ഒന്നാമത്തെ കേസിന്റെ വിധിയാണിത്. Also Read: ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത 2 തവണ പ്രജ്വലിന്റെ ഫാം ഹൗസിലും ഒരു തവണ ബസവനഗുഡിയിലെ വീട്ടിലും പീഡിപ്പിച്ചതായും മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിച്ചെന്നും […]

ലൈംഗിക പീഡനക്കേസ്: ജെ ഡി എസ് മുന്‍ എം പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരാണെന്ന് കോടതി. പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയനാക്കിയെന്നാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരുന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവില്‍ മെയ് […]

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

ഡല്‍ഹി: ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. Also Read ; കൊല്ലത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു ; പ്രതി പിടിയില്‍ സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയില്‍ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയില്‍ വാദിച്ചു. പരാതി […]

നടന്‍ ബാബുരാജിനെതിരായ പീഡന പരാതി ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കി: നടന്‍ ബാബുരാജിനെതിരായ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് അന്വേഷണ സംഘത്തെ നിയോഗിച്ച്. പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസന്വേഷിക്കുന്നത്. Also Read ; തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ബാബുരാജ് പീഡിപ്പിച്ചെതെന്നാണ് ജൂനിയര്‍ ആര്‍ടിസ്റ്റായ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പോലീസ് […]

വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം ; ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ പരാതി

ന്യൂഡല്‍ഹി: ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. ബോസ്റ്റണ്‍ യാത്രയ്ക്കിടെ കൊല്‍ക്കത്ത – അബുദാബി ഇത്തിഹാദ് കണക്ഷന്‍ വിമാനത്തിലാണ് സംഭവമുണ്ടായത്.യുവതി എക്‌സിലൂടെയാണ് പരാതി ഉന്നയിച്ചത്. Also Read ; പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പിഴ 10000 രൂപ വരെ ‘ഒരു വ്യവസായിയുടെ അടുത്താണ് ഞാന്‍ ഇരുന്നത്. അയാള്‍ക്ക് ഏകദേശം 65 വയസ്സ് ഉണ്ടായിരിക്കണം, അയാള്‍ ഇപ്പോള്‍ ഒമാനിലാണ് താമസിക്കുന്നത്, പതിവായി […]

കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആശുപത്രിയിലെ ഫിസിയോതെറാപിസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.