September 8, 2024

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് സംഘര്‍ഷം ; പോലീസ് എത്തി ഇരുവിഭാഗങ്ങളേയും മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. Also Read ; തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി ഷിബിലി ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും […]

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര എസ് എഫ് ഐക്കാരുണ്ട്, വിവാദത്തില്‍പ്പെടുന്നവര്‍ നേതൃനിരയിലേക്ക് വരുന്നത് പരിശോധിക്കണം; ആര്‍ഷോയെ വേദിയിലിരുത്തി ബെന്യാമിന്റെ പ്രസംഗം

പിണറായി: എസ് എഫ് ഐ ആത്മാര്‍ഥമായ സ്വയം വിമര്‍ശനം നടത്തേണ്ട കാലമാണിതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദത്തില്‍പ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തിയാണ് ബെന്യാമിന്‍ എസ് എഫ് ഐയെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രവര്‍ത്തകരും ഭാരവാഹികളും ചെയ്യുന്ന കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കുകയും ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന കാലമാണിത്. എല്ലാകാലത്തും മാധ്യമവിചാരണയും വലതുപക്ഷ പ്രചാരണവും നടന്നിട്ടുണ്ട്. വളരെ സൂക്ഷ്മതയോടെയും സംശുദ്ധിയോടും രാഷ്ട്രീയബോധത്തോടും ജാഗ്രതയോടും കൂടി സമൂഹത്തിലിടപെടുകയും പോരാടുകയും ചെയ്യേണ്ട കാലമാണിത്. […]

എസ്എഫ്‌ഐയെ പിന്തുണച്ച്, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാര്‍ത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജന്‍ സംസാരിച്ചു എന്ന വാര്‍ത്തയും ശരിയല്ല. പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. Also Read ; ആലപ്പുഴയില്‍ ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചു എസ്എഫ്‌ഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് വാര്‍ത്താ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം […]

നീറ്റ് വിഷയത്തില്‍ ജൂലൈ നാലിന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

ന്യൂഡല്‍ഹി: നീറ്റ് വിഷയത്തില്‍ ജൂലൈ നാലിന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിര്‍ത്തലാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എഐഎസ്എഫ്, പിഎസ്യു, എഐഎസ്ബി, എന്‍എസ്‌യുഐ, എഐഎസ്എ എന്നീ വിദ്യാര്‍ഥി സംഘടനകളും ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. Also Read; മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ പൂട്ടിയെന്ന വാര്‍ത്ത തെറ്റ്; വിശദീകരണവുമായി […]

കാര്യവട്ടം ക്യാംപസില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ; എം വിന്‍സെന്റ് എംഎല്‍എക്ക് പരിക്ക്

തിരുവനതപുരം: കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പോലീസ് സ്‌റ്റേഷന് മുന്നിലും എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കെ എസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് സംഘര്‍ഷത്തിന് തുടക്കം. സംഘര്‍ഷത്തില്‍ എം വിന്‍സെന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനും പോലീസുകാരനും പരിക്കേറ്റു. Also Read ; കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നു ഇന്നലെ രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘര്‍ഷം തുടങ്ങിയത്. മര്‍ദിച്ച എസ് […]

നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച്; ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം; പലയിടത്തും വന്‍ സംഘര്‍ഷം

കൊച്ചി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസുമായി ഉന്തും തളളും ഉണ്ടായി. Also Read ; വെണ്‍പാലവട്ടം അപകടം ; സഹോദരിക്കെതിരെ കേസ് , അമിതവേഗവും അശ്രദ്ധയും, ഉറങ്ങിപോയതാകാം അപകടകാരണമെന്ന് പോലീസ് മലപ്പുറത്തും ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നതോടെ […]

കൊല്ലത്ത് വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

കൊല്ലം: വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സി പി ഐ എം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെപേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് കേസെടുത്തു. Also Read; അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ […]

വോട്ടഭ്യര്‍ഥിച്ച് കോളജിലെത്തിയ കൃഷ്ണകുമാറിനെ എസ് എഫ് ഐ തടഞ്ഞു

കൊല്ലം: കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഇന്ന് കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു കൃഷ്ണകുമാറിനെ തടഞ്ഞത്. തുടര്‍ന്ന് എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്. Also Read; മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇ ഡി; വീണയെ അറസ്റ്റ് ചെയ്യുമോ? ‘വോട്ടഭ്യര്‍ത്ഥിച്ച് പലസ്ഥലത്തും പോയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളേജില്‍ എത്തിയത്. തൊട്ടുമുന്‍പ് മുകേഷും പ്രേമചന്ദ്രനും കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങിയതാണ്. എന്നാല്‍ ഞങ്ങള്‍ വരുമ്പോള്‍ […]

വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐക്കെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം എസ്എഫ്‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍ നടത്തിയെന്നും നടന്നത് കിരാതമായ കൊലപാതകമാണെന്നും സുധാകരന്‍ പറഞ്ഞു. ഷാജിയുടെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്‌ഐ തന്നെയാണ്. എസ്എഫ്‌ഐ സമ്മര്‍ദ്ദത്തിന് ഷാജി വഴങ്ങാത്തതായിരുന്നു ശത്രുതക്ക് പ്രധാന കാരണം. കൂടാതെ അപമാനം സഹിക്കാതെയുമാണ് ഷാജി ജീവനൊടുക്കിയത്. അതിനാല്‍ ഷാജിയുടേത് കൊലപാതകമാണെന്നും അതുകൊണ്ട് വിശദമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി എസ്എഫ്‌ഐക്കാരാണ് ഉണ്ടാക്കിയത്്. […]

സിദ്ധാര്‍ത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്. പോലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി. തെറ്റ് പറ്റിപ്പോയി എന്ന എസ്എഫ്‌ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവന നടത്തിയതെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പറഞ്ഞു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]

  • 1
  • 2