തോട്ടട ഐടിഐയിലെ സംഘര്‍ഷം ; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂര്‍: തോട്ടട ഐടിഐയിലെ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷത്തില്‍ ഇരുകൂട്ടരെയും പ്രതിചേര്‍ത്ത് കേസെടുത്ത് പോലീസ്. സംഘര്‍ഷത്തില്‍ പരുക്കേറ്റ കെഎസ്യു പ്രവര്‍ത്തകന്‍ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആഷിക്കിന്റെ പരാതിയില്‍ 6 കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയുമാണ് കേസെടുത്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതില്‍ 17 എസ്എഫ്‌ഐ, കെഎസ്യു പ്രവര്‍ത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തില്‍ നാളെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും ഉള്‍പ്പെടുത്തി പോലീസ് സര്‍വകക്ഷിയോഗം ചേരും. Also Read ; ലോക […]