‘എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം, എല്ലാവരേയും ഒരുപോലെ കാണണം’; നിയുക്ത എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം
കോഴിക്കോട്: നിയുക്ത വടകര എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം. ശാപ്പാട് രാമനും കല്യാണരാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണമെന്നാണ് ഷാഫിക്ക് മുല്ലപ്പള്ളി നല്‍കിയ ഉപദേശം. വടകരയിലെ എം പി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. താന്‍ ആദ്യമായി എം പിയായി ശേഷം പത്ത് വര്‍ഷക്കാലം ഈ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. Also Read ; പിഎസ്‌സി കോഴ വിവാദം നിയസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി, സംഭവത്തില്‍ അന്വേഷണം […]





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































