• India

റോഡില്‍ സമരം നടത്തിയ ഷാജിമോനെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തിയ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പോലീസ്. പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് സഞ്ചാര തടസവും ഗതാഗത തടസവും സൃഷ്ടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷാജിമോന്‍ യു കെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. സമരം നടത്തിയ നവംബര്‍ ഏഴാം തീയതി തന്നെ ഷാജിമോനെതിരെ […]