മകനേക്കാള്‍ ചെറുപ്പമാണല്ലോ അച്ഛന്‍, ഭാര്യക്കും മകനുമൊപ്പമുള്ള റിയാസ് ഖാന്റെ ചിത്രം വൈറല്‍
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഏവര്‍ക്കും പരിചിതമായ ഒരാളാണ് റിയാസ് ഖാന്‍. പ്രത്യേകിച്ചും ബാലേട്ടന്‍ സിനിമയിലെ ഭദ്രന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വില്ലനായിട്ടല്ല തികച്ചും റൊമാന്റികായ കുടുംബനാഥനാണ് റിയാസ് ഖാന്‍. ഇപ്പോള്‍ ഭാര്യ ഉമയ്ക്കും മകന്‍ ഷാരിഖ് ഹസനും ഒപ്പമുള്ള ചിത്രമാണ് റിയാസ് ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മകനും റിയാസ് ഖാനും ഒരുപോലെ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ മകനെക്കാള്‍ ചെറുപ്പം തോന്നുന്നു അച്ഛന് എന്നോക്കെയാണ് കമന്റുകള്‍. തമിഴ് സംഗീത സംവിധായകനായ കമേഷിന്റെയും നടി കമല കമേഷിന്റെയും മകളായ ഉമക്കും റിയാസ് […]