December 1, 2025

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സേലം – ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈനിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈനിനൊപ്പം അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]

ലഹരിക്കെതിരായ സന്ദേശവുമായി സൂത്രവാക്യം ടീസര്‍

ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും മുഖ്യവേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരായ സന്ദേശത്തോടെയാണ് ടീസര്‍ തുടങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മയക്കുമരുന്നുപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍സിയുടെ ആരോപണം വലിയ വിവാദമായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ചിത്രത്തില്‍ ക്രിസ്റ്റോ സേവ്യര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രമെത്തുക എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. […]

പറഞ്ഞതിലും അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനില്‍ ഹാജരായി ഷൈന്‍ ടോം ചാക്കോ; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പോലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പോലീസ് പിന്നീട് അറിയിക്കുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]

ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം സ്ഥലത്തെത്തിയത്. ഡാന്‍സാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നതുകൊണ്ടാകാം ഷൈന്‍ ടോം ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Also Read; ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേരുമായി […]