December 1, 2025

വെളളാപ്പളളിയുടെ വിദ്വേഷ പ്രസംഗം; പ്രതികരിച്ച് മുസ്ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബ്

മലപ്പുറം: വെളളാപ്പളളി നടേശന്റെ മലപ്പുറത്തേക്കുറിച്ചുളള വിദ്വേഷ പ്രസംഗ വിവാദം നിലനില്‍ക്കവെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് റീപോസ്റ്റ് ചെയ്ത് മുസ്ലിം ലീഗ് എംപി പി വി അബ്ദുള്‍ വഹാബ്. 2016 ഒക്ടോബര്‍ 17ന് പോസ്റ്റ് ചെയ്തിരുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അബ്ദുള്‍ വഹാബ് റീപോസ്റ്റ് ചെയ്തിരിക്കുന്നത്. ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചാല്‍ തീരാനുള്ള കാര്യള്ളൂ എന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘മലബാറിന്റേം, മലപ്പുറത്തിന്റേം, മാപ്പിളമാരുടേം ചരിത്രമറിയുന്ന ആരും ഇവിടത്തെ […]