December 25, 2025

പ്രളയത്തെ പോലും അതിജീവിച്ച പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു

തൃശ്ശൂര്‍: 122 വര്‍ഷത്തെ പഴക്കമുള്ള പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2018 ലെ പ്രളയത്തെ പോലും അതിജീവിച്ച പാലമാണ് ഈ കാലാവര്‍ഷത്തെ മഴക്കെടുതിയില്‍ തകര്‍ന്നത്. 2011ല്‍ നേരത്തെ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. Also Read; മുണ്ടക്കെയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ ചെറുതുരുത്തി-ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്. ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി […]

ഇടിമിന്നലിനു പിന്നാലെ ചുഴലിക്കാറ്റ്; ഷൊര്‍ണൂരില്‍ വ്യാപകനാശം

ഷൊര്‍ണൂര്‍: പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭ പരിധിയില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശി വന്‍ നാശം. 60 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടായി. ഇതില്‍ ചില വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശം നഗരസഭ ചെയര്‍മാന്‍ എംകെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. Also Read; ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് മുണ്ടായ ഭാഗത്ത് ശക്തമായ ചുഴലിക്കാറ്റും ഇടിമിന്നലോടുകൂടിയ കാറ്റ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വൈദ്യുത ബന്ധവും തടസപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല. […]