November 21, 2024

സിദ്ധാര്‍ത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്. പോലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി. തെറ്റ് പറ്റിപ്പോയി എന്ന എസ്എഫ്‌ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവന നടത്തിയതെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പറഞ്ഞു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]

സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ്‌ഗോപി. നെടുമങ്ങാട്ട് സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവര്‍ക്കുമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വഷിപ്പിക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം ഞെട്ടിക്കുന്നതെന്ന് വെളിപ്പെടുത്തി കെ മുരളീധരന്‍ എംപി. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം തന്നെയാണെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും മൃഗങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന കാര്യമാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്റെയും സഹപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും ടി പി കേസ് ചര്‍ച്ചയാവുന്ന സമയത്താണ് ഒരു വിദ്യാര്‍ത്ഥി ക്രൂരമായി കൊല ചെയ്യപ്പെടുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. Also Read ;സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ച് പോലീസ് കോണ്‍ഗ്രസും എംഎസ്എഫുമെല്ലാം […]

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ച് പോലീസ്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ നാലുപേരും ആദ്യ പ്രതിപ്പട്ടികയില്‍ ഉള്ളവരായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതി സിന്‍ജോ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നായിരുന്നു കണ്ടെത്തല്‍ .അതിനാല്‍ സിന്‍ജോ ജോണ്‍സണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തിയിട്ടുണ്ട്. Also Read ; കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍ […]

  • 1
  • 2