December 1, 2025

അന്വേഷണ സംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് ഇന്ന് ഹാജരായേക്കും

കൊച്ചി: നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഇന്ന് ഹാജരായേക്കും. സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ സിദ്ദിഖ് തിരുവനന്തപുരത്തോ കൊച്ചിയിലോ ഹാജരാകാനാണ് സാധ്യത. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തായതിനാല്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലോ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് കൂടുതല്‍ സാധ്യത. സാധാരണ അന്വേഷണസംഘം നോട്ടീസ് നല്‍കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം. Also Read; നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി  സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി […]

സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി; പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദുവും കെ കെ ശൈലജയും

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. സുപ്രീംകോടതി പരമോന്നത നീതിപീഠമാണ്. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിലും കാര്യമില്ല. സിദ്ദിഖ് ഒളിവില്‍ പോയതുകൊണ്ടാണ് കേരളാ പോലീസിന് പിടിക്കാന്‍ കഴിയാതെ പോയത്. പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജാമ്യം എല്ലാ കാലത്തേക്കും അല്ലല്ലോയെന്നും മന്ത്രി ആര്‍ ബിന്ദു […]

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു, ഒളിപ്പിച്ചത് ഇവരാണെന്ന് സൂചന

കൊച്ചി: ലൈംഗികാരോപണ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി ആരോപണം. ഷഹീനിന്റെ സുഹൃത്തുക്കളായ മലപ്പുറം സ്വദേശി നദീറിനെയും എറണാകുളം സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നും പോലീസ് അറിയിച്ചു. പുലര്‍ച്ചെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് പുലര്‍ച്ചയാണ് ഇരുവരെയും വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതെന്നും കുടുംബം പറയുന്നു. വൈറ്റില തൈക്കൂടത്ത് നിന്ന് കസ്റ്റഡിയില്‍ […]

അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. അതേസമയം സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്ക് അന്വേഷണ സംഘവും തള്ളിക്കളയുന്നില്ല. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ സിദ്ദിഖിന് ഒളിവില്‍ കഴിയാന്‍ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന കാര്യം നാളെ സുപ്രീം കോടതിയില്‍ വാദമായി ഉന്നയിക്കും. Also Read; ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി; പി വി അന്‍വറിനെതിരെ പോലീസ് കേസ് നാളെ മുന്‍കൂര്‍ […]

യുവനടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും; ബലാത്സംഗക്കേസില്‍ സിദ്ദിഖിന് പിടിവീഴും

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമത്തിന് യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദിഖ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം. Also Read; ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; കണ്ടെത്തിയത് കൂളിംഗ് ഫാനും വളയവും 2016 […]

ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’

ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങളായിട്ടും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്. ‘അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. പ്രസിഡന്റ് സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലിടത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണെന്നും സിദ്ദിഖ് പറഞ്ഞു. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന: […]

ചിയാന്റെ ‘വീര ധീര സൂരന്‍’ ഇല്‍ മലയാളി സാന്നിധ്യവുമായി സുരാജ് മാത്രമല്ല ഞെട്ടിക്കാന്‍ സിദ്ദിഖുമുണ്ട്

പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചയാകുകയാണ് ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവര്‍ത്തകരെ കൊണ്ടും വളരെ സമ്പന്നമാണ്. ഇപ്പോഴിതാ സിനിമയില്‍ നടന്‍ സിദ്ദിഖും ഭാഗമാവുകയാണ്. Also Read ;ഹേമമാലിനി, സുരേഷ്ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ നടന്‍ […]