January 15, 2026

വയനാട് പുനരധിവാസം ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടി നല്‍കി കേരളം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് 100 വീട് വെച്ചു നല്‍കാമെന്ന സഹായ വാഗ്ദാനത്തോട് കേരളം ഇതുവരെ പ്രതികരിച്ചില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നല്‍കി കേരളം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു കര്‍ണാടകയുടെ സഹായം ഉള്‍പ്പെടെ സ്‌പോണ്‍സര്‍ ഷിപ്പുകള്‍ക്കായി ഒരു ഫ്രയംവര്‍ക്ക് തയ്യാറാക്കിവരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധരാമയ്യക്ക് […]

‘ഞങ്ങള്‍ക്കും വേണം ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റി’ ; മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കന്നഡ സിനിമാ സംഘടനയുടെ കത്ത്

കര്‍ണാടക : മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ മറ്റ് അന്യഭാഷാ സിനിമാ മേഖലയും അവര്‍ക്കും ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ കന്നഡ സിനിമാ മേഖലയിലും ഒരു കമ്മിറ്റി വേണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കത്തയച്ചിരിക്കുകയാണ് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി […]