October 18, 2024

വോട്ടെണ്ണല്‍ ആരംഭിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍; അരുണാചലില്‍ ബി.ജെ.പി. മുന്നില്‍, സിക്കിമില്‍ എസ്.കെ.എം. ലീഡ് ചെയ്യുന്നു.

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അരുണാചലില്‍ 60 അംഗ സഭയില്‍ ബി.ജെ.പി.യുടെ 10 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 50 സീറ്റിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. Also Read ; ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായി ക്ലബ് വിട്ടു 133 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2019-ല്‍ 41 സീറ്റുനേടി ബി.ജെ.പി. ഭരണം നേടിയിരുന്നു. 32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് ആദ്യഘട്ടത്തില്‍ ഇവിടെ […]

മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണം 44 ആയി

ഗാങ്‌ടോക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 150 പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഏഴ് സൈനികരുടെ അടക്കം 42 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. ചുങ്താമിലെ അണക്കെട്ടിനോട് ചേര്‍ന്നുള്ള തുരങ്കത്തില്‍ 14 പേര്‍ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ടീസ്ത നദിയില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും നദിയിലെ ശക്തമായ ഒഴുക്കും പ്രളയത്തില്‍ അടിഞ്ഞു കൂടിയ ചെളിയും വെല്ലുവിളിയാണ്. പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്തു. ഇതുവരെ 2011 പേരെയാണ് രക്ഷപെടുത്തിയത്. സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം […]

മിന്നല്‍ പ്രളയം; മലയാളികളുള്‍പ്പെടെ മൂവായിരം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക്: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 22 സൈനികരടക്കം കാണാതായ 120 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ മൂന്ന് പേര്‍ വടക്കന്‍ ബംഗാളില്‍ നിന്നുളളവരാണ്. കാണാതായ സൈനികരിലെ ഒരാള്‍ രക്ഷപ്പെട്ടതായും മൂവായിരത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. Also Read; യുവഡോക്ടര്‍മാരുടെ മരണം; ഗൂഗിള്‍ മാപ്പ് ചതിച്ചതല്ല, സംഭവിച്ചത് ഇതാണ് 14 പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ റോഡ് ഗതാഗതം തകര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി […]

സിക്കിമില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയവും. ഇരുപത്തി മൂന്ന് സൈനിക ഉദ്യോഗസ്ഥരെ പ്രളയത്തില്‍ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘ വിസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്ത നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. ലാച്ചന്‍ താഴ്വര വെള്ളത്തിനടിയിലായി. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം പ്രളയത്തിന്റെ മുന്‍കരുതല്‍ […]