December 25, 2025

41 തൊഴിലാളികളേയും പുറത്തെത്തിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടത്. രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. ആംബുലന്‍സുകളും ഡോക്ടര്‍മാര്‍ അടക്കം മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തിയിട്ടിണ്ടായിരുന്നു. എന്‍ഡിആര്‍എഫിന്റെ മൂന്നംഗസംഘം തുരങ്കത്തിനുള്ളിലെത്തിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. Also Read; തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 10 പേരെ പുറത്തെത്തിച്ചു രക്ഷാപ്രവര്‍ത്തനത്തിലുടനീളം […]

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 10 പേരെ പുറത്തെത്തിച്ചു

ദില്ലി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളില്‍ 10 പേരെ പുറത്തെത്തിച്ചു. ആദ്യ ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇതോടെ ദൗത്യം വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു. സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ 17 ദിവസത്തിനൊടുവിലാണ് തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധിയിലായതോടെ, റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 24 ‘റാറ്റ്-ഹോള്‍ മൈനിംഗ്’ വിദഗ്ധരുടെ സംഘം ഇന്നലെ മുതലാണ് മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്. ഇരുമ്പ് പൈപ്പ് 57 മീറ്ററോളം ദൂരം പിന്നിട്ട് തൊഴിലാളികള്‍ക്കടുത്തേയ്ക്ക് എത്തിച്ച് ഈ […]

സില്‍ക്യാര ടണല്‍ തുരന്നു, നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ഉത്തരകാശി: സില്‍ക്യാര രക്ഷാദൗത്യം വിജയകരമായിരിക്കുകയാണ്. കുടുങ്ങിയിരുന്ന തൊഴിലാളികളെ ടണല്‍ തുരന്ന് പുറത്തെത്തിക്കാന്‍ തുടങ്ങി.41പേരാണ് 17 ദിവസമായി ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ 49 ആംബുലന്‍സുകള്‍ പുറത്ത് കാത്ത് നിന്നിരുന്നു. Also Read; കാത്തിരിപ്പിന് വിരാമം അബിഗേല്‍ സാറയെ കണ്ടെത്തി ആദ്യ ഘട്ടത്തില്‍ നാലുപേരെയാണ് പുറത്തെത്തിച്ചത്. എസ്ഡിആര്‍എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.