പാലക്കാട് ഉറച്ച വിജയപ്രതീക്ഷ; മതേതരത്വം കാത്തുപിടിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു. സിറാജ്, സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യത്തെയും രാഹുല്‍ വിമര്‍ശിച്ചു. വിഷയം ഗൗരവതരമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തില്‍ വെവ്വേറെ പരസ്യങ്ങള്‍ വരുന്നതെന്നും രാഹുല്‍ ചോദിച്ചു. Also Read; പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങള്‍ അതൊന്നും കാര്യമായിട്ടെടുക്കാന്‍ പോകുന്നില്ല. എന്നാല്‍ മണ്ഡലത്തില്‍ […]