മലമ്പുഴ യക്ഷിയെ സാരി ധരിപ്പിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ ട്രോളുകളും സൈബര്‍ ആക്രമണവും
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രതിഷേധവും ട്രോളും കടുപ്പിച്ച് സി പി ഐ എം. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാരി ധരിപ്പിച്ച മലമ്പുഴ യക്ഷിയുടെ ഫോട്ടോ വലിയ ചര്‍ച്ചക്ക് നിദാനമായി. ഒരു മണിക്കൂറിനുള്ളില്‍ 240 ഷെയറുകളാണ് നടന്നത്. മൂവായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഫോട്ടോയ്ക്ക് താഴെ നാനൂറിലേറെ പേര്‍ കമെന്റുകള്‍ ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് […]