സ്വന്തം മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും

മഞ്ചേരി: മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. പന്ത്രണ്ട് വയസുകാരനായ മകനെ അതിക്രമത്തിനിരയാക്കിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42-കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. Also Read ;കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു. […]

കടം തീര്‍ക്കാന്‍ പണം വേണം; അമ്മയുടെ പേരില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്ത് കൊലപ്പെടുത്തി മകന്‍

ഉത്തര്‍പ്രദേശ്: ഓണ്‍ലൈന്‍ ഗെയിമിലൂടെ ഉണ്ടായ ലക്ഷങ്ങള്‍ വരുന്ന കടം തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശുകാരനായ ഹിമാന്‍ഷുവാണ് ഈ ക്രൂരകൃത്യം ചെയ്തത്. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയത് എന്ന് പോലീസ് പറഞ്ഞു. Also Read ;ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവും, ഇന്ത്യ മുന്നണിക്ക് പുത്തനുണര്‍വ് ഒരു ബന്ധുവിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച് വിറ്റാണ് […]

അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

മലപ്പുറം: വണ്ടൂര്‍ തിരുവാലി നടുവത്ത് അച്ഛനെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. നടുവത്ത് പൊട്ടിപ്പാറയില്‍ താമസിക്കുന്ന നെല്ലേങ്ങര വാസുദേവനെ (65) മകന്‍ സുദേവ് കാറിലെത്തി ഇടിച്ചിട്ടുവെന്നാണ് കേസ്. വധശ്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. Also Read ; ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നടുവത്ത് പുന്നപ്പാല സഹകരണബാങ്കിന് മുന്‍വശത്തുവച്ചാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കാരണമായി പറയുന്നത്. വാസുദേവന്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാര്‍ ഇടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ […]

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: വെള്ളറട ആനപ്പാറയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഭര്‍ത്താവ് പൊന്നു മണി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിന്‍ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലാണ് ഇയാളെ പോലീസ് […]