November 21, 2024

മുഖത്തിന് മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖ പുതുക്കാന്‍ പ്രവാസികള്‍ക്ക് നിര്‍ദേശം

റിയാദ്: മുഖത്തിന് കാര്യമായ മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖയായ ഇഖാമ പുതുക്കാന്‍ നിര്‍ദേശം. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാര്‍ഥ രൂപവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് ഓഫീസില്‍ നേരിട്ട് ഹാജരായാണ് ഇഖാമ പുതുക്കേണ്ടത്. ഇതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ജവാസാത്ത് വെബ്‌സൈറ്റില്‍ അപ്പോയിന്റ്‌മെന്റ് സെക്ഷനില്‍ റെസിഡന്റ് സര്‍വീസ് എന്ന ലിങ്ക് ഓപണ്‍ ചെയ്ത് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാം. ഇതിലെ നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടിക്കാഴ്ചയ്ക്ക് […]

സൗദിയില്‍ തൊഴിലാളി പരിശോധനയ്ക്കിടെ മുങ്ങിയാല്‍ 2.21 ലക്ഷം പിഴ

റിയാദ്: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍(ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും ജോലിസ്ഥലം 14 ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്യുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഒക്ടോബര്‍ 15 മുതലാണ് ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ പിഴ സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നത്. […]

ടൂറിസ്റ്റ് വിസയില്‍ സ്ത്രീകളെ വീട്ടുജോലിക്ക് എത്തിക്കുന്നത് വര്‍ധിക്കുന്നു; കടുത്ത നടപടി സ്വീകരിച്ച് സൗദി

റിയാദ്: ടൂറിസ്റ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഒരുവിധത്തിലും സാധ്യമല്ലെന്നിരിക്കെ ഇക്കാര്യം മറച്ചുവെച്ചും അല്ലാതെയും വേലക്കാരികളെ സൗദിയിലെത്തിക്കുന്നത് വര്‍ധിക്കുന്നു. ജോലി തേടി ടൂറിസ്റ്റ് വിസയിലെത്തി സൗദിയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ മരച്ചുവട്ടില്‍ അഭയം തേടിയ ഇന്ത്യന്‍ യുവതിയെ ഏറെനാളത്തെ പ്രയത്‌നത്തിനൊടുവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. വേഗത്തില്‍ ലഭിക്കുന്നുവെന്നതിനാലും ചെലവ് കുറവാണെന്നതിനാലുമാണ് ടൂറിസ്റ്റ് വിസയില്‍ മനുഷ്യക്കടത്ത് നടത്തുന്നത്. ഈ വിസയില്‍ പരമാവധി 90 ദിവസം മാത്രമാണ് രാജ്യത്ത് തങ്ങാനാവുക. മാത്രമല്ല, യഥാസമയം മടങ്ങിപ്പോയില്ലെങ്കില്‍ എക്‌സിറ്റ് വിസ ലഭിക്കാതെ […]

സൗദിയില്‍ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ 20,000 റിയാല്‍ പിഴ

ജിദ്ദ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിന് പിതിയ നിയമം പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തില്‍ പറയുന്നു. ജോലിസമയം,വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുതെന്നും വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കും അര മണിക്കൂറില്‍ കുറയാത്ത ഇടവേള […]