ശബരിമല തീര്‍ത്ഥാടകര്‍ക്കായി 5 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ; ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അയ്യപ്പ ഭക്തര്‍ക്കായി സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 07177 വിജയവാഡ-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 21നും 28 നും, ട്രെയിന്‍ നമ്പര്‍ 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്‌പെഷല്‍ ഡിസംബര്‍ 16, 23, 30 തിയതികളിലും സര്‍വ്വീസ് നടത്തും.ട്രെയിന്‍ നമ്പര്‍ 07175 സെക്കന്തരാബാദ്- കൊല്ലം സ്‌പെഷ്യല്‍ ജനുവരി 2,9, 16 തിയതികളിലും […]