October 25, 2025

യാത്രക്കാരില്ല; ദീപാവലി സ്‌പെഷ്യല്‍ ട്രെയ്ന്‍ റദ്ദാക്കി റെയില്‍വെ

ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്‌പെഷല്‍ സര്‍വീസ് റദ്ദാക്കി. ആവശ്യത്തിന് യാത്രക്കാരില്ലെന്ന് ചൂണ്ടികാണിച്ചാണ് റെയില്‍വേ സര്‍വീസ് റദ്ദാക്കിയത്. ഒക്ടോബര്‍ 22 ബുധനാഴ്ച നടത്താനിരുന്ന സര്‍വീസാണ് റദ്ദാക്കിയത്. ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി അന്തരിച്ചു സ്‌പെഷല്‍ ട്രെയിനിന്റെ (06121) ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കും, തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബര്‍ 23-നുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. നവരാത്രിയും ദീപാവലിയും പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് മധുര വഴി ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്ക് നീട്ടിയത്. […]