December 20, 2025

‘കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു; അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നും മായാതെ നില്‍ക്കും’

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാട്. ചലച്ചിത്രത്തിന്റെ എല്ലാ രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത് എന്നും അദ്ദേഹം കുറിച്ചു. ‘അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസന്‍’: സജി ചെറിയാന്‍ മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ […]

‘അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസന്‍’: സജി ചെറിയാന്‍

കൊച്ചി: നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാന്‍. മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് അദ്ദേഹം. അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ ജീനിയസ് സാധാരണ മനുഷ്യന്റെ ജീവിതം വളരെ അര്‍ത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളില്‍ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള കോംബോ. മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും മന്ത്രി സജി ചെറിയാന്‍ […]

അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ ജീനിയസ്

തൃശൂര്‍: തിരക്കഥാകൃത്തും സംവിധായനും നടനുമായി മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച മഹാപ്രതിഭയായ ശ്രീനിവാസന്‍ ഇനി ഓര്‍മ്മ. മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും സാധാരണക്കാരുടെ ജീവിതത്തെ പുകമറയില്ലാതെ വെള്ളിത്തിരയിലേക്ക് എത്തിച്ച മഹാപ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികളുടെ പൊതുജീവിതത്തെ ഏറെ സ്വാധീനിച്ച വേറെയൊരു നടനില്ലെന്ന് തന്നെ പറയാം.ഹാസ്യത്തെ ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിയായി അദ്ദേഹം ഉപയോഗിച്ചു. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍  ഉപയോഗിച്ച ശ്രീനിവാസന്റെ ആദ്യകാല സിനിമകള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസഹായതകളും സങ്കടങ്ങളും ആവിഷ്‌കരിച്ചു. സത്യന്‍ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേല്‍പ് അടക്കമുള്ള സിനിമകള്‍ […]

ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു; അനുസ്മരിച്ച് ഉര്‍വശി

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്ന് നടി ഉര്‍വശി. ശ്രീനിയേട്ടന്‍ ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ശ്രീനിവാസന്‍ അന്തരിച്ചു; മലയാളത്തിന്റെ ബഹുമുഖപ്രതിഭയ്ക്ക് വിട ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് […]

ശ്രീനിവാസന്‍ അന്തരിച്ചു; മലയാളത്തിന്റെ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരനൂറ്റാണ്ട് നടനും സംവിധായകനും തിരക്കഥാകൃത്തുമായി അരങ്ങുവാണ ശ്രീനിവാസന്‍ (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകന്‍), ധ്യാന്‍ ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്). മരുമക്കള്‍: ദിവ്യ, അര്‍പ്പിത.