November 21, 2024

ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് റേഷന്‍ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല അതുകൊണ്ട് തന്നെ ജൂലൈ 8,9 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കുമെന്നും റേഷന്‍ വ്യാപാരി സംയുക്ത സംഘടനയുടെ നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. അന്നേ ദിവസങ്ങളില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടന രാപകല്‍ സമരം നടത്തും. Also Read ; ഭയക്കണം… അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളെ….. പതുങ്ങിയിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍……. പുകയില […]

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി; സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ് യൂണിയന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ജീവനക്കാര്‍ക്ക് ഇതുവരെ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ഒറ്റത്തവണയായി തന്നെ ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പ്. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ഇതോടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് ബിഎംഎസ്. Also Read ;സമരം തീര്‍ന്നെങ്കിലും വിമാനം പറക്കില്ല; അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിഎംഎസ് യൂണിയന്റെ […]

കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.

ഇടുക്കി: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. തൊടുപുഴ കോ- ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കോളേജിലെ 30ലധികം വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി നില്‍ക്കുകയായിരുന്നു. Also Read ; ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ […]

ഗവര്‍ണറെത്തും; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തൊടുപുഴ: നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ജില്ലാ ഹര്‍ത്താല്‍ ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. Also Read ; കേരളത്തില്‍ ഇന്ന് മഴക്ക് സാധ്യത ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എസ്.എഫ്.ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ ബസുകള്‍ ഓടുന്നില്ല, […]