February 3, 2025

കാട്ടാന ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു. പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായാണ് വനംവകുപ്പിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. Also Read; മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ […]

കര്‍ഷകരുടെ മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഹരിയാന പോലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകരും പോലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. അതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി വരെ ഇന്റര്‍നെറ്റ് നിരോധനം […]

ചോദ്യപ്പേപ്പറിന് ഫീസ്: അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ് കെഎസ്‌യു സമരം ചെയ്യേണ്ടതെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: മോഡല്‍ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ചോദ്യപേപ്പറിനുള്ള ഫീസ് പിരിവ് നേരത്തെ തന്നെ ഉണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ ആണ് ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു. അബ്ദുറബ്ബ് ആയിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. വിവാദത്തില്‍ അബ്ദുറബ്ബ് സര്‍ക്കാരിനെ കളിയാക്കുകയാണെന്നും ശിവന്‍ കുട്ടി പറഞ്ഞു. Also Read ; പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ് ‘സ്വയം ഒപ്പിട്ട ഉത്തരവ് മറന്നുകൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മറവി രോഗം […]

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി 24ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച (ജനുവരി 24) പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. Also Read ; പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് ഭാര്യ; പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ ദമ്പതിമാര്‍ പിടിയില്‍ ആറു ഗഡു (18%) ഡി എ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ […]

റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ജിആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്നും കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. എന്നാല്‍ കുടിശിക തുക അക്കൗണ്ടില്‍ എത്താതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. കുടിശിക മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ശനിയാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ റേഷന്‍ കടകളിലേക്ക് സാധനം എത്താതിരുന്നാല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിക്കുമെന്ന് റേഷന്‍ വ്യാപാരികളും അറിയിച്ചു. Also Read ; ഡ്രൈവിംഗ് ലൈസന്‍സ് ഇനി എളുപ്പമല്ല; […]

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ 16 ന് കടയടച്ച് സമരം നടത്തും

സംസ്ഥാനത്തെ റേഷന്‍ വ്യാപാരി സംഘടനകള്‍ സംയുക്തമായി ഒക്ടോബര്‍ 16ന് റേഷന്‍ കടകള്‍ അടച്ച് സമരം നടത്തും. കഴിഞ്ഞ രണ്ട് മാസമായി വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിനുള്ള കമ്മീഷന്‍ തുക ഇതുവരെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചും വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമുന്നയിച്ചുമാണ് സമരം നടത്തുന്നത്. Also Read; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ റേഷന്‍ വ്യാപാരികളെ ഞെരുക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനാല്‍ ഒക്ടോബര്‍ 16ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും റേഷന്‍ ഡീലേഴ്‌സ് […]

  • 1
  • 2