October 25, 2025

സ്‌കൂള്‍ കലോത്സവ വേദികളിലെ സ്ഥിരം മണവാട്ടിയാകാന്‍ ആയിഷ ഇനിയില്ല

പാലക്കാട്: രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്ന ആയിഷ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം ഉള്‍കൊള്ളാന്‍ ആകാതെ കൂട്ടുകാരും അധ്യാപകരും. പാലക്കാട് ഇന്നലെ നടന്ന അപകടത്തില്‍ മരിച്ച ആയിഷ സ്‌കൂള്‍ കലോത്സ വേദികളിലെ സ്ഥിരം മണവാട്ടിയായിരുന്നു. ഏറ്റവും ഒടുവില്‍ ശ്രീകൃഷ്ണപുരത്തുവച്ചു നടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. കലയ്‌ക്കൊപ്പം പഠനത്തിലും ആയിഷ മിടുക്കിയായിരുന്നു. Also Read ; 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് […]

തീരാനോവായി വിദ്യാര്‍ത്ഥികളുടെ മരണം, റിദയുടെ മൃതദേഹത്തിനരികെ തളര്‍ന്നുവീണ് മാതാപിതാക്കള്‍

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി ഇടിച്ചു കയറി മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ ഏവരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും കുടുംബക്കാരും നിസഹായരായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. രാവിലെ പത്തരയോടെ തന്നെ തുപ്പനാട് മസ്ജിദില്‍ കുട്ടികളുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കും.   ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായി അപകടമുണ്ടായത്. അപകടത്തില്‍ നാല് കുട്ടികളുടെ ജീവനാണ് നഷ്ടമായത്. കരിമ്പ […]