November 21, 2024

മലമ്പുഴയിലേക്ക് വിനോദയാത്രപോയ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: വാട്ടര്‍ തീ പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമല്ല. മലമ്പുഴ ഫാന്റസി പാര്‍ക്കിലേയ്ക്കാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിനോദയാത്ര പോയത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. Also Read; യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ധനവില കുറഞ്ഞു ഇവരില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കും മറ്റൊരാളെ സ്വകാര്യ […]

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം; നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ് ഉടമ സംയുക്ത സമിതി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൂടാതെ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിച്ചത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം, ദൂര പരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് സൂചനാ സമരം നടത്തും. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകള്‍ […]

ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി: ആധാറിന് സമാനമായി സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ

ദില്ലി: ആധാർ പോലെ തന്നെ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി എന്ന പേരിൽ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. സർക്കാർ, സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേകം തിരിച്ചറിയൽ നമ്പർ നൽകാനാണ് പദ്ധതി. പ്രീ പ്രൈമറി മുതൽ ഹയർ എഡ്യൂക്കേഷൻ വരെയുള്ള വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ നൽകും. കുട്ടികളുടെ അക്കാദമിക […]

SC, ST വിദ്യാര്‍ഥികള്‍ക്ക് വിദേശപഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

എസ് സി-എസ് ടി വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനത്തിനുള്ള ‘ഉന്നതി’ സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഈ വര്‍ഷം 310 വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. Also Read; യുദ്ധവും സംഘർഷങ്ങളും മനുഷ്യത്വത്തിന് എതിരെന്ന് പ്രധാനമന്ത്രി അര്‍ഹതയുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് മികച്ച വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം ലഭ്യമാക്കുന്ന ചുമതല സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക്കിനാണ്. പെണ്‍കുട്ടികള്‍, ശാരീരിക വെല്ലുവിളിയുള്ളവര്‍, ഏകരക്ഷിതാവുള്ള കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. വാര്‍ഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപവരെ സ്‌കോളര്‍ഷിപ് ലഭിക്കും. സ്‌കോളര്‍ഷിപ് ലഭിക്കാന്‍ http://www.odepc.net/unnathi എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ […]

  • 1
  • 2