December 22, 2024

എഡിജിപി അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്; അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം കൈമാറും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് അജിത് കുമാറിന് അനുകൂലമായ കണ്ടെത്തല്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ടത് ആരോപണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. എന്നാല്‍ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എഡിജിപി ക്ലീന്‍ എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ […]