‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സുപ്രഭാതം പത്രം. ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് ഇത്തരത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. Also Read ; ‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുകയാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം […]

പാലക്കാട് ഉറച്ച വിജയപ്രതീക്ഷ; മതേതരത്വം കാത്തുപിടിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു. സിറാജ്, സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യത്തെയും രാഹുല്‍ വിമര്‍ശിച്ചു. വിഷയം ഗൗരവതരമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തില്‍ വെവ്വേറെ പരസ്യങ്ങള്‍ വരുന്നതെന്നും രാഹുല്‍ ചോദിച്ചു. Also Read; പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങള്‍ അതൊന്നും കാര്യമായിട്ടെടുക്കാന്‍ പോകുന്നില്ല. എന്നാല്‍ മണ്ഡലത്തില്‍ […]

അധികാര ധാര്‍ഷ്ട്യം സിപിഐഎമ്മിനെ സാധാരണക്കാരില്‍ നിന്ന് അകറ്റി; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

മലപ്പുറം: സിപിഐഎമ്മിനെ വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് സുപ്രഭാതത്തിലെ വിമര്‍ശനം.’ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് എഡിറ്റോറിയല്‍ പ്രതിപാതിക്കുന്നുണ്ട്. Also Read ;ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രം ‘ മങ്കിമാന്‍ ‘ ഒടിടി റിലീസിനൊരുങ്ങുന്നു അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഐഎം […]