സാങ്കേതിക സര്‍വകലാശാല വിസി നിയമനം; റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി
ഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്‌സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന് കോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയിയിരുന്നു. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേര്‍ ചാന്‍സിലറുടെ നോമിനി, രണ്ടുപേര്‍ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ സമിതി രൂപീകരിക്കണം. […]