January 14, 2026

ബലാത്സംഗ കേസ് ; സിദ്ദിഖിന് ഇടക്കാല ആശ്വാസം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലികാശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞു. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന സിദ്ദിഖിന്റെ വാദവും കോടതി കണക്കിലെടുത്തു.സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. Also Read ; സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ നിയമവിരുദ്ധം; ഫെഫ്കയ്‌ക്കെതിരെ ഫിലിം ചേംബറിന്റെ പരാതി കേസില്‍ കക്ഷി ചേരാന്‍ […]

അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. അതേസമയം സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്ക് അന്വേഷണ സംഘവും തള്ളിക്കളയുന്നില്ല. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ സിദ്ദിഖിന് ഒളിവില്‍ കഴിയാന്‍ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന കാര്യം നാളെ സുപ്രീം കോടതിയില്‍ വാദമായി ഉന്നയിക്കും. Also Read; ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി; പി വി അന്‍വറിനെതിരെ പോലീസ് കേസ് നാളെ മുന്‍കൂര്‍ […]

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ; സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അതേസമയം സിദ്ദിഖ് ഇന്ന് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. അതേസമയം കേസിലെ അതിജീവിത തടസഹര്‍ജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹര്‍ജി നല്‍കാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അര്‍ധരാത്രിയും പരിശോധന തുടരുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

ഷുഹൈബ് വധക്കേസ് ; സിബിഐ അന്വേഷണം വേണ്ട, ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍, നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. Also Read ; ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ജാമ്യത്തില്‍ വിട്ടയച്ചു അഞ്ച് വര്‍ഷം മുമ്പാണ് കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് […]

നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ആരംഭിച്ച് ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരി 23 മുതല്‍ ഈ കേസില്‍ സുനി ജയിലിലാണ്. അതേസമയം പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സുനി മുങ്ങാനും വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താനുമുള്ള സാധ്യത ഏറെയാണെന്ന് സര്‍ക്കാര്‍ […]

ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് കെജ്രിവാളിന് ജാമ്യം കിട്ടിയത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സിബിഐ എതിര്‍ത്തിരുന്നു. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; വിപുലമായ മൊഴിയെടുപ്പിന് അന്വേഷണ സംഘം, നാല് സംഘങ്ങളായി തിരിഞ്ഞ് മൊഴിയെടുക്കും അതേസമയം, വീണ്ടും […]

ഡല്‍ഹി മദ്യനയ കേസ് ; അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസയച്ചു. സിബിഐ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. Also Read ; ചേലക്കരയില്‍ അഞ്ചാം […]

നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് പിഴ വിധിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് പിഴ വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനാണ് ഹൈക്കോടതി പിഴ വിധിച്ച്. 25000 രൂപയായിരുന്നു പിഴ. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. Also Read ; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം സൗരവ് ഗാംഗുലി തുടര്‍ച്ചയായി ഹൈക്കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് […]

‘ലാപത ലേഡീസ്’ സുപ്രീംകോടതിയില്‍ പ്രദര്‍ശിപ്പിക്കും; നടന്‍ അമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവിനും പ്രത്യേകക്ഷണം

ഡല്‍ഹി: ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം ‘ലാപത ലേഡീസ്’ ഇന്ന് സുപ്രീംകോടതിയില്‍ പ്രദര്‍ശിപ്പിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രച്ഛൂഡും മറ്റ് ജഡ്ജിമാരും അവരുടെ കുടുംബാങ്ങളും മറ്റ് കോടതി ഉദ്യോഗസ്ഥരും സിനിമ കാണും. ലിംഗസമത്വത്തിനി ഏറെ പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെ നടനും നിര്‍മ്മാതാവുമായ അമീര്‍ ഖാനും സിനിമയുടെ സംവിധായിക കിരണ്‍ റാവുവിനും ക്ഷണമുണ്ട്.വൈകിട്ട് 4.15-നാണ് സിനിമയുടെ പ്രദര്‍ശനം. Also Read ; ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള കെട്ടിടങ്ങളുടെ ബാഹുല്യം സുപ്രീം കോടതി സ്ഥാപിതമായതിന്റെ […]

ക്രിമിനല്‍ കേസ് പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെക്കേണ്ട – സുപ്രീംകോടതി

ഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കണമെന്ന് നിര്‍ദേശിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഇവ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദ്ദേശം. Also Read ; ‘എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം, എല്ലാവരേയും ഒരുപോലെ കാണണം’; നിയുക്ത എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം ജസ്റ്റിസുമാരായ അഭയ് എസ് ഓഖ്ല, ഉജ്ജല്‍ ബുയന്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗൂഗിള്‍ ലൊക്കേഷന്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പറഞ്ഞ കോടതി, ഗൂഗിള്‍ ലൊക്കേഷന്‍ നല്‍കണമെന്ന് ജാമ്യ […]