December 1, 2025

മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍; തരംഗമായി കെസിഎല്‍ പരസ്യചിത്രം

തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പരസ്യചിത്രം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തി എന്നതാണ് ശ്രദ്ധേയം. Also Read: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു ഒരു സാധാരണ പരസ്യം എന്നതിന് അപ്പുറം ഒരു കൊച്ചു സിനിമയുടെ ആവേശവും ആകാംഷയും പകരുന്ന ചിത്രം ക്രിക്കറ്റ് പ്രേമികളും സിനിമാ ആരാധകരും ഒരുപോലെയാണ് ആഘോഷിക്കുന്നത്. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ആറാം തമ്പുരാന്റെ’ ശില്‍പികളായ സംവിധായകന്‍ […]

ആന്റണിക്ക് സപ്പോര്‍ട്ടുമായി താരങ്ങള്‍, സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന; മലയാള സിനിമയില്‍ പോര് കനക്കുന്നു

കൊച്ചി: സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മാതാവ് ജി സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന പുറത്തിറക്കും. രണ്ട് ദിവസം മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. Also Read; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നെന്ന് പോലീസ് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രൂക്ഷവിമര്‍ശനം […]

‘അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല’; ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് കുമാര്‍

തിരുവനന്തപുരം: ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ചയാളാണ് താന്‍ എന്നും അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ”അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനില്‍ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. […]