രോഗിയുടെ ശരീരത്തില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തത് 5000 കി.മീ അകലെനിന്ന്; സര്‍ജറി പൂര്‍ത്തീകരിച്ചത് റോബോട്ടിന്റെ സഹായത്തോടെ
ആരോഗ്യരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ചൈന. ശ്വാസകോശത്തിലെ ട്യൂമര്‍ നീക്കം ചെയ്യാനെത്തിയ രോഗിയില്‍ നിന്ന് 5000 കി.മീ അകലെ നിന്ന് സര്‍ജറി ചെയ്താണ് ചൈന ആരോഗ്യരംഗത്തെ അതിശയിപ്പിച്ചിരിക്കുന്നത്.സാങ്കേതിക വിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെ സര്‍ജിക്കല്‍ റോബോട്ടിനെ ഉപയോഗിച്ചാണ് സര്‍ജറി പൂര്‍ത്തിയാക്കിയത്. ഷാംഗായില്‍ നിന്നുള്ള ഒരുസംഘം ഡോക്ടര്‍മാരാണ് കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമര്‍നീക്കം ചെയ്തത്. വെറും ഒരു മണിക്കൂര്‍ സമയംകൊണ്ടാണ് 5000 കിലോമീറ്റര്‍ അകലെയുള്ള രോഗിയുടെ സര്‍ജറി പൂര്‍ത്തീകരിച്ചത്. ജൂലൈ 13നായിരുന്നു സര്‍ജറി. സര്‍ജറിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. Also Read; ‘ലാപത […]