November 21, 2024

ആദ്യ സസ്‌പെന്‍ഷന്‍ , ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല : എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായതിന് പിന്നാലെ പ്രതികരണവുമായി എന്‍ പ്രശാന്ത് എംഎല്‍എ. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമാണ് പ്രശാന്ത് പ്രതികരിച്ചത്.ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ട്. കൂടുതല്‍ പ്രതികരണം സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജീവിതത്തില്‍ കിട്ടിയ ആദ്യ സസ്‌പെന്‍ഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ പോലും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. Also Read ; മല്ലു […]

കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : കോഴിക്കോട്  ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണ വിധേയനെതിരെ നടപടിയുണ്ടായിരിക്കുന്നത്.   Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഹഥ്‌റാസ് : 121 പേര്‍ മരിച്ച ഹഥ്‌റാസ്  ദുരന്തത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, തഹ്സില്‍ദാര്‍, ഒരു സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരെ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയിന്മേലാണ് നടപടി. Also Read ; ‘റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്, സിനിമയും ബന്ധം ശക്തിപ്പെടുത്തി’; റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്രമോദി അതേസമയം പ്രത്യേക അന്വേഷണ സംഘം ഹഥ്‌റാസ് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ ആള്‍ദൈവം […]

വയനാട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: വയനാട് മൂലങ്കാവ് ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കള്‍ ആരോപിച്ചു. Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് […]

ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങി ; എസ്‌ഐക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍

മലപ്പുറം: ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐക്കും എസ്എച്ചഒയ്ക്കും സസ്‌പെന്‍ഷന്‍.മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖല ഐജി കെ സേതുരാമനാണ് സസ്‌പെന്‍ഡ് ചെയ്തത്.എസ്ഐ പിബി ബിന്ദുലാല്‍, എസ്എച്ച്ഒ യു എച്ച് സുനില്‍ദാസ് എന്നിവരാണ് സസ്‌പെന്‍ഷനിലായത്.സസ്‌പെന്‍ഷന് പിന്നാലെ എസ്‌ഐ ബിന്ദുലാലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.എസ്എച്ച്ഒ ഒളിവിലാണ്. Also Read ; മഴ കനക്കും, റോഡും തോടും തിരിച്ചറിയണം, ഇല്ലെങ്കില്‍ ഓടയില്‍ മരണം കാത്തിരിക്കുന്നുണ്ട്..! തൃശൂരില്‍ അഞ്ച് വയസുകാരന് സംഭവിച്ചത് […]

ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ സുരക്ഷാവീഴ്ച; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്താണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ആര്‍ആര്‍എഫിലെ പോലീസുകാരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയും പിന്നീട് പോലീസെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയുമായിരുന്നു. Also Read; നവകേരള സദസ്സിന് ഇന്ന് സമാപനം സുരക്ഷാവീഴചയിലാണ് […]